KERALANEWSTrending

നാലു വര്‍ഷത്തിനിടെ മന്ത്രിമാര്‍ നടത്തിയത് 80 വിദേശ യാത്രകള്‍

തിരുവനന്തപുരം:കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത് എണ്‍പതു വിദേശയാത്രകള്‍. പക്ഷേ, എത്ര പണം ചെലവായെന്ന ചോദ്യത്തിന് മറുപടിയില്ല.കെ.പി.സി.സി. സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം സ്വരൂപിച്ച രേഖകളിലാണ് വിദേശയാത്രകളുടെ കണക്ക് പുറത്തുവന്നത്.മുഖ്യമന്ത്രിയും മന്ത്രിമാരും എത്ര തവണ വിദേശയാത്ര നടത്തിയെന്നായിരുന്നു വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യം. വിദേശയാത്രകള്‍ എല്ലാവരും കൂടി നടത്തിയത് എണ്‍പതു പ്രാവശ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പതിനാലു തവണയാണ് വിദേശ യാത്രകള്‍ നടത്തിയത്. . മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പതിമൂന്നു തവണയാണ് വിദേശയാത്ര നടത്തിയത് മറ്റു മന്ത്രിമാരെല്ലാം, പത്തില്‍ താഴെ മാത്രമാണ് വിദേശയാത്ര നടത്തിയത്. കൂടുതലും ഔദ്യോഗിക യാത്രകളാണ്. വിദേശയാത്രകളുടെ ചെലവ് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. വിവരാകാശ കമ്മിഷണര്‍ക്കു പരാതി നല്‍കുമെന്ന് കെ.പി.സി.സി. സെക്രട്ടറി അഡ്വക്കേറ്റ് ഷാജി ജെ കോടങ്കണ്ടത്ത് പറഞ്ഞു.വിദേശയാത്രകളുടെ കണക്ക് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കു കത്തെഴുതിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close