Breaking NewsCovid UpdatesKERALANEWSTop News

നാല് ജില്ലകളിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ രോഗബാധ ബതീവ്രമായ നാല് ജില്ലകളിൽ 16 നു ശേഷം ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിരുവനന്തപുരം,​ തൃശൂർ ,​ എറണാകുളം,​ മലപ്പുറം എന്നീ ജില്ലകളിലാണ് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. നാല് ജില്ലകളിലും ഇന്നും മൂവായിരത്തിലേറെ പേർക്ക് രോഗബാധ സ്ഥിതീകരിച്ചിരുന്നു.

തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162 എന്നിങ്ങനെയാണ് ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ രോഗബാധാ നിരക്ക്. മറ്റ് ജില്ലകളിൽ കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ആകെ 4,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് മേയ് 8 മുതൽ 16 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നീട്ടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒരാഴ്ച കൂടി സംസ്ഥാനം അടച്ചിടാനാണ് വിദ​ഗ്ധ സമിതി നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. ഇക്കാലയളവിൽ നിലവിലുള‌ള നിയന്ത്രണങ്ങൾ അതേപടി തുടരുമെന്നാണ് വിവരം. ലോക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച നിർദ്ദേശം വിദ​ഗ്ധ സമിതി അം​ഗീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ. ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിർദേശം.

ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകൾ ലോക്ഡൗൺ നീട്ടണം എന്ന ശുപാർശയാണ് മുന്നോട്ടുവെച്ചത്. നിലവിൽ മേയ് 16 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎംഎ അടക്കമുള്ളവർ ലോക്ഡൗൺ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ നീട്ടാൻ നീക്കമെന്നാണ് റിപ്പോർട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close