KERALANEWSTop News

നാല് സീറ്റ് വേണം; ഇടതു മുന്നണിയുമായി സീറ്റ് ചര്‍ച്ച നാളെ, എന്‍സിപി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയുമായുള്ള സീറ്റ് ചര്‍ച്ച നാളെ നടക്കുമെന്ന് എന്‍സിപി. നാല് സീറ്റ് വേണമെന്ന ആവശ്യം നാളത്തെ ചര്‍ച്ചയില്‍ ഉന്നയിക്കും. മാര്‍ച്ച് പത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ കൊച്ചിയില്‍ പറഞ്ഞു. പാലായ്ക്ക് പകരം ഏത് സീറ്റെന്ന കാര്യം നാളെ ചര്‍ച്ച ചെയ്യുമെന്നും പാലായില്ലെന്ന് ഇത് വരെ എല്‍ഡിഎഫ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ടി പി പീതാംബരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ കിട്ടിയ സീറ്റുകള്‍ കിട്ടുമെന്നാണ് ഇത്തവണയും പ്രതീക്ഷയെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് പറയുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരുന്നു പ്രതികരണം. മാര്‍ച്ച് മൂന്ന് മുതല്‍ ആറ് വരെ എല്ലാ ജില്ലാ കമ്മറ്റികളും ചേരുമെന്നും സംസ്ഥാന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും ടി പി പീതാബരന്‍ അറിയിച്ചു. പല തവണ മത്സരിച്ചവര്‍ മാറണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. യുവാക്കള്‍ക്ക് കൂടുതല്‍ സീറ്റ് വേണമെന്ന് എന്‍സിപി യോഗത്തില്‍ ആവശ്യപ്പെട്ടതായി എന്‍വൈസി നേതൃത്വം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close