KERALANEWS

നാവിക സേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് വീണു രണ്ട് മരണം


കൊച്ചി: കൊച്ചിയില്‍ നാവിക സേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍മരിച്ചു. നാവിക സേന ഉദ്യോഗസ്ഥരായ സുനില്‍ കുമാര്‍, രാജീവ് ഝാ എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.നാവികസേനയുടെ ആസ്ഥാനത്തിന് സമീപത്തുള്ള തോപ്പുംപടി ബിഒടി പാലത്തിന് സമീപത്തെ നടപാതയിലായിരുന്നു വിമാനം തകര്‍ന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഐ എന്‍ എസ് സഞ്ജീവനിയിലേക്കായിരുന്നു ഇരുവരെയും മാറ്റിയത്.

അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ നാവിക സേന ഉത്തരവിട്ടു. അപകടം സംഭവിച്ചിട്ടും രക്ഷാപ്രവര്‍ത്തനത്തിന് താമസം ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തിപ്പെട്ട ഗ്ലൈഡറും ഇതിനോടകം സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close