Movies

നാസയുമായി സഹകരിച്ച് ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ ഒരുങ്ങുന്നു, 1500 കോടി മുതല്‍ മുടക്കില്‍

ന്യൂയോര്‍ക്ക്: കടലും കരകളും കടന്ന് ഇനി ബഹിരാകശത്തും സിനിമകള്‍ ഒരുങ്ങുകയാണ്. പൂര്‍ണമായും ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ ഒരുങ്ങുമ്പോള്‍ നിര്‍മാമണചിലവ് 1,500 കോടിയാണ്. ടെസ്‌ല മോട്ടോഴ്‌സ്, സെപെയ്‌സ് എക്‌സ് എന്നിവയുടെ സ്ഥാപകനായ എലന്‍ മസ്‌കിന്റെ നേതൃത്വത്തില്‍ ബഹിരാകാശത്ത് നിര്‍മിയ്ക്കുന്ന ആദ്യ സിനിമ യാണ് . വിഖ്യാത അമേരിക്കന്‍ ചലച്ചിത്ര താരവും നിര്‍മാതാവുമായ ടോം ക്രൂസുമായി ചേര്‍ന്നാണ് എലന്‍ മസ്‌ക് സിനിമ നിര്‍മിയ്ക്കുന്നത്. നാസയുമായി സഹകരിച്ചാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുറത്തിറക്കുന്നത്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് നിര്‍മിയ്ക്കുന്ന സിനിമയ്ക്ക് 20 കോടി ഡോളറിലേറെ ചെലവ് വന്നേക്കുമെന്നാണ് പ്രതീക്ഷ.
പ്രോജക്ട് സംബന്ധിച്ച കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം പ്രോജക്ട് പൂര്‍ത്തീകരിയ്ക്കാന്‍ ആകുമോ എന്നതു സംബന്ധിച്ച ചര്‍ച്ചകളും സജീവമാണ്. ബഹിരാകാശത്ത് സിനിമ പൂര്‍ത്തീകരിയ്ക്കാന്‍ എലന്‍ മസ്‌കിന് ആവില്ല എന്ന വിവാദങ്ങളും ഇതിനൊപ്പം ശക്തമാകുന്നുണ്ട്.

Tags
Show More

Related Articles

Back to top button
Close