INDIANEWSTop News

നാസിക്കിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ആശുപത്രിയിലെ ഓക്സിജൻ ടാങ്ക് ചോർന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ 22 രോ​ഗികൾ മരിച്ചു.ടാങ്കിലേക്ക് ഓക്സിജൻ നിറക്കുന്നതിനിടെ വാൽവിലുണ്ടായ തകരാർ കാരണം സ്ഥലത്ത് വാതകം ഒഴുകിപ്പരന്നു. നാസിക്കിലെ സക്കീർഹുസൈൻ ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയിൽ ഓക്സിജൻ വിതരണം അരമണിക്കൂറോളം തടസ്സപ്പെട്ടു. ഇവിടെയുണ്ടായിരുന്ന 80 രോഗികളിൽ 31 രോഗികൾക്ക് ഓക്സിജൻ സൗകര്യം അത്യാവശ്യമായിരുന്നു. മരിച്ച 22 പേരും ഗുരുതരാവസ്ഥയിൽ ഉള്ളവരായിരുന്നു. ഏകദേശം 150 ഓളം രോഗികൾ വെന്റിലേറ്ററുകളിലും ഓക്സിജൻ സപ്ലൈയെ ആശ്രയിച്ച് ആശുപത്രിയിലുണ്ട്. ഓക്സിജൻ ആവശ്യമുള്ള 80 പേരിൽ 31 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close