KERALANEWS

നികുതി വെട്ടിപ്പുകള്‍ തടയുന്നതിന് വാണിജ്യ വാഹനങ്ങളില്‍ പുതിയ സംവിധാനവുമായി സര്‍ക്കാര്‍; ജിഎസ്ടി ഉള്‍പ്പെടെയുള്ള നികുതി വെട്ടിപ്പുകള്‍ തടയുന്നതിനാണ് പുതിയ സംവിധാനം

തിരുവനന്തപുരം: നികുതി വെട്ടിപ്പുകള്‍ തടയുന്നതിന് വാണിജ്യ വാഹനങ്ങളില്‍ പുതിയ സംവിധാനവുമായി സര്‍ക്കാര്‍. ജിഎസ്ടി ഉള്‍പ്പെടെയുള്ള നികുതി വെട്ടിപ്പുകള്‍ തടയുന്നതിനാണ് പുതിയ സംവിധാനം. ഇതിന്റെ ഭാഗമായി ജിഎസ്ടിക്കു കീഴിലുള്ള ഇലക്ട്രോണിക് വേ ബില്‍ ( ഇ-വേ ബില്‍) സംവിധാനം വാഹനങ്ങളിലെ ഹാഷ്ടാഗും ആര്‍എഫ്‌ഐഡിയു (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഡിവൈസ്) മായി ബന്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ചരക്കുവാഹനങ്ങള്‍ നിരീക്ഷിക്കുന്നതിനും ജിഎസ്ടി വെട്ടിപ്പ് തടയുന്നതിനും അധികൃതര്‍ക്ക് എളുപ്പം സാധിക്കും. ഇതോടെ ഇ-വേ ബില്‍ ഇല്ലാതെ ടോള്‍ പ്ലാസകള്‍ വഴി പോകുന്ന വാഹനങ്ങളെ വേഗതയില്‍ തിരിച്ചറിയാന്‍ സാധിക്കും.

നികുതി വെട്ടിച്ച് കടത്തുന്ന ഉത്പന്നങ്ങളും കണ്ടെത്തുന്നതിനും സംശയകരമായ രീതിയില്‍ ഇ-വേ ബില്‍ ജനറേറ്റ് ചെയ്തിട്ടുള്ള വാഹനങ്ങള്‍ വളരെ വേഗത്തില്‍ കണ്ടെത്തുന്നതിനും പുതിയ സംവിധാനം സഹായകമാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇ-വേ ബില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഈ വിവരങ്ങള്‍ പരിശോധിക്കാനും സാധിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജിഎസ്ടിക്കു കീഴില്‍ 50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള നികുതി ബാധകമായ ഉത്പന്നങ്ങളുടെ ചരക്കുനീക്കത്തിനാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. നിലവില്‍ സ്വര്‍ണത്തിന് ഇ-വേ ബില്‍ ബാധകമല്ല.

പുതിയ സജ്ജീകരണമനുസരിച്ച് സംസ്ഥാന-ദേശീയ ഹൈവേകളിലെ ടോള്‍ പ്ലാസകള്‍ വഴി കടന്നുപോകുന്ന വാണിജ്യ വാഹനങ്ങളുടെ വിവരങ്ങള്‍ ഇ-വേ ബില്‍ സിസ്റ്റത്തില്‍ ലഭിക്കും. എണ്ണൂറിലധികം ടോള്‍ പ്ലാസകളില്‍നിന്ന് പ്രതിദിനം ശരാശരി 25 ലക്ഷത്തോളം ചരക്കുവാഹനങ്ങളുടെ വിവരങ്ങള്‍ ഇ-വേ ബില്‍ സംവിധാനത്തില്‍ രേഖപ്പെടുത്തും. തല്‍സമയ ആര്‍.എഫ്.ഐ.ഡി. (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഡിവൈസ്) വിവരങ്ങളും ഈ രീതിയില്‍ ഇ-വേ ബില്‍ സിസ്റ്റത്തില്‍ ലഭിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close