INDIANEWS

നിക്ഷേപക തട്ടിപ്പ് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനും ഭാര്യ നൗനന്ദ് കന്‍വറിനും ഹൈകോടതി നോട്ടീസ്

ന്യൂഡല്‍ഹി: സഞ്ജീവനി ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി അഴിമതിക്കേസില്‍ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനും ഭാര്യ നൗനന്ദ് കന്‍വറിനും ഹൈകോടതി നോട്ടീസ്. രാജസ്ഥാന്‍ ഹൈകോടതിയിലെ ജോഥ്പൂര്‍ ബെഞ്ചാണ് കാരണം കാണിച്ച് നോട്ടീസ് അയച്ചത്. തങ്ങളുടെ പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ആയിരത്തോളം നിക്ഷേപകര്‍ പരാതി നല്‍കിയിരുന്നു. കേന്ദ്ര ജലമന്ത്രിയായ ഷെഖാവത്തും ഭാര്യയുമാണ് നിക്ഷേപക്കമ്പനിയുടെ ഉടമസ്ഥര്‍. വ്യാജരേഖകള്‍ നല്‍കി കബളിപ്പിക്കുകയായിരുന്നെന്നും പണം മടക്കിനല്‍കിയല്ലെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.സി.ബി.ഐ, ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട നിക്ഷേപകര്‍ ഉടമസ്ഥരുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് പണം മടക്കി നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close