KERALANEWS

നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പോലീസ് പിടിയില്‍

ആലുവ: സാധാരണക്കാരില്‍നിന്ന് ഉള്‍പ്പെടെ ലക്ഷങ്ങള്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി പൊലീസ് പിടിയില്‍. ആലുവ യുസി കോളജ് ഡോക്ടേഴ്‌സ് ലൈനില്‍ ചിറയത്ത് വീട്ടില്‍ ബിജു റാഫേല്‍ (48) ആണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. ദേശം, കുന്നുംപുറത്ത് ബെനഫിറ്റ് ഫണ്ട് നിധി ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്. നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും പണം തിരികെ നല്‍കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തു വരുന്നത്. ദേശം സ്വദേശിനി ജയശ്രീക്ക് പതിനഞ്ചര ലക്ഷം രൂപ കൊടുക്കാനുണ്ട്. ഇവരുടെ പരാതിയിലാണ് അറസ്റ്റ്. ഡിവൈഎസ്പി ജി.വേണു നെടുമ്പാശേരി ഇന്‍സ്‌പെക്ടര്‍ പി.എം. ബൈജു, സബ് ഇന്‍സ്‌പെക്ടര്‍ വന്ദനാകൃഷ്ണന്‍, സണ്ണി പി.പി, സിപിഒ ജോസഫ് കെ.ജി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close