INDIANEWS

നിങ്ങളുടെ പിന്തുണക്ക് ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും; നമുക്കെല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് നമ്മുടെ പിന്തുണ ആവശ്യമുള്ളവരെ സഹായിക്കാം;കോവിഡ് ആശ്വാസ നിധിയിലേക്ക് രണ്ട് കോടി സംഭാവന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും

മുംബൈ : കോവിഡ് ആശ്വാസ നിധിയിലേക്ക് രണ്ട് കോടി സംഭാവന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഭാര്യയു നടിയുമായ അനുഷ്‌ക ശര്‍മ്മയും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തിനും ഇതിലൂടെ തുടക്കമിട്ടിട്ടുണ്ട്.

നിങ്ങളുടെ പിന്തുണക്ക് ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും. നമുക്കെല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് നമ്മുടെ പിന്തുണ ആവശ്യമുള്ളവരെ സഹായിക്കാം. ഞങ്ങളുടെ ഉദ്യമത്തില്‍ ചേരാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും കോഹ് ലി ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴിയുള്ള പണ സമാഹരണ യജ്ഞമായ കീറ്റോ ക്രൗഡ് ഫണ്ടിങ് വഴി ഏഴ് കോടിയോളം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ തുക കോവിഡ് പ്രതിരോധത്തിനായി വിനിയോഗിക്കും. ഇതിനായി # InthisTogether എന്ന ഹാഷ് ടാഗ് ക്യാമ്പയിനും താരങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close