GADGETSINDIANEWSTECHTop News

നിങ്ങളുടെ പേരിൽ എത്ര മൊബൈൽ സിമ്മുകൾ ഉണ്ടെന്നറിയണോ? സിം നമ്പരും മറ്റു വിവരങ്ങളും ഒറ്റ വെബ്‌സൈറ്റിൽ നിന്നറിയാം..

പലർക്കും ഇന്ന് ഒന്നിൽ കൂടുതൽ ഫോണുകളുണ്ട്, അതിലുമധികം സിം നമ്പറുകളുമുണ്ട്. പല ഫോണിനും ഡ്യുവൽ സിം സെറ്റപ്പ് ഉണ്ട്, പലയിടത്തും ചില സിമ്മുകൾക് നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ളതിനാൽ പുതിയ സിം എടുക്കേണ്ട സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. എന്നാൽ ഇപ്പോൾ ഒരാളുടെ പേരില്‍ ഉപയോഗിക്കാവുന്ന സിമ്മുകളുടെ പരമാവധി എണ്ണം ഒമ്പത് ആയി നിജപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ സിം ഡീറ്റെയിൽസ് അറിയേണ്ടത് അനിവാര്യമാണ്. അതിനു ഉതകുന്ന ഒരു വെബ്സൈറ്റ് കേന്ദ്ര സർക്കാർ തയാറാക്കിയിട്ടുണ്ട്.

https://tafcop.dgtelecom.gov.in/alert.php

ഈ വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ ഏതെങ്കിലും മൊബൈൽ നമ്പർ വിവരങ്ങൾ നൽകിയാൽ നിങ്ങളുടെ പേരിലുള്ള മറ്റ് നമ്പറുകളുടെയും വിവരങ്ങൾ ലഭിക്കുന്ന സംവിധാനമാണ് തയാറാക്കിയിട്ടുള്ളത്. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്തുകഴിഞ്ഞാല്‍ അടുത്തതായി നിങ്ങള്‍ക്ക് ഒടിപി വരുന്നതായിരിക്കും. നിങ്ങളുടെ ഫോണിലേക്ക് വന്ന ഒടിപി അവിടെ നല്‍കുക. അതിനുശേഷം നിങ്ങളുടെ പേരിലുള്ള ഫോണ്‍ നമ്പറുകള്‍ ഏതൊക്കെയെന്ന് നിങ്ങള്‍ക്ക് താഴെ സ്‌ക്രീനില്‍ അറിയാന്‍ സാധിക്കും. എന്നാൽ ഡാറ്റ മുഴുവനായി അപ്‌ലോഡ് ചെയ്തിട്ടില്ലാത്ത കാരണം സ്റ്റേ ട്യുൻഡ് എന്ന മെസ്സേജ് ആയിരിക്കും ലഭിക്കുക. ഡാറ്റ അപ്പ്‌ഡേറ്റ് ആയിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരിലുള്ള മുഴുവന്‍ ഫോണ്‍ നമ്പറുകളും ലഭിക്കുന്നതാണ്.

ഡാറ്റാ അപ്ലോഡിങ് കഴിയുമ്പോൾ വളരെ പ്രയോജനകരമായ ഒന്നായി തീരും ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ വിവരങ്ങൾ ദുരുപയോഗം ചെയ്ത് മറ്റു വ്യക്‌തികൾ സിം എടുക്കുന്നുണ്ടോ എന്നും മാറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്നും മറ്റും പൊതുജനത്തിന് ഈ സംവിധാനം വഴി വളരെ പെട്ടെന്നു അറിയാൻ സാധിക്കും. അത് അധികൃതരെ അറിയിക്കാനും കഴിയും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close