TECH

നിങ്ങളുടെ വാട്ട്‌സ് അപ്പ് ഡി.പി ഹാക്ക് ചെയ്യപ്പെട്ടേക്കാം.. ആ വാര്‍ത്തയുടെ സത്യം ഇതാണ്


ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ പഴക്കമുള്ള സന്ദേശം ഇതാ ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നു നമുക്കിടയിലൂടെ. കൈകളില്‍ നിന്ന് കൈകളിലേക്ക് മാറി നിങ്ങളിലുമെത്തിയിട്ടുണ്ടാവും ആ സന്ദേശം. ‘ആരുടെയെങ്കിലും അമ്മയോ സഹോദരിയോ അവരുടെ സ്വന്തം ഫോട്ടോയുടെ ഒരു ഡി.പി വാട്സ് ആപ് പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാറ്റാന്‍ ആവശ്യപ്പെടുക. കാരണം നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറും വിവരവുമുള്ള വാട്ട്സ് ആപ്പില്‍ ഐസിസില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഹാക്കര്‍മാര്‍ ഉണ്ട്….’. ഇങ്ങനെ പോവുന്നു സന്ദേശം. എ.കെ മിത്തല്‍ ഐ.പി.എസ് കമ്മീഷണര്‍ ദില്ലി. എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. അയ്യോ ഡല്‍ഹി പൊലിസ് കമ്മീഷണറുടെ സന്ദേശമല്ല..എന്തായാലും സത്യം തന്നെയാവും എന്നതിനാല്‍ നാമും മറ്റൊരാളുടെ ഗുണകാംക്ഷിയാവുന്നു. സന്ദേശം കൈമാറുന്നു. ഇത് ശരിയാവുമോ എന്ന ഒരു ചെറിയ സന്ദേഹം പോലും പലരേയും തൊട്ടു തീണ്ടുകയുമില്ല.

എന്നാല്‍ ഈ സന്ദേശത്തിനു പിന്നിലെ സത്യം ഇതാണ്. ഇതൊരു വ്യാജ സന്ദേശമാണ്. 2016ലും17ലും 19ലും ഇതേ സന്ദേശം പ്രചരിച്ചിരുന്നു. 2016ല്‍ ഇന്ത്യന്‍ എക്സ്പ്രസും 19ല്‍ ടൈസ് ഓഫ് ഇന്ത്യ, ദ ക്വിന്റ്തുടങ്ങിയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷങ്ങളിലെല്ലാം എ.കെ മിത്തല്‍ ഡല്‍ഹി കമ്മീഷണര്‍ എന്ന പേരിലാണ് േേസന്ദശം പ്രചരിച്ചത്. 2016ല്‍ ഭീം സെയിന്‍ ഭാസിയും 16 ഫെബ്രുവരി- 17ജനുവരി വരെ ആലോക് കുമാര്‍ വര്‍മയും ഫെബ്രുവരി2017- ഫെബ്രുവരി 2020 വരെ അമൂല്യ പട്നായിക്കും നിലവില്‍ എസ്.എന്‍ ശ്രീവാസ്തവയുമാണ് ഡല്‍ഹി കമ്മീഷണര്‍.താന്‍ ഇങ്ങനെ അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് എ.കെ മിത്തല്‍ പറഞ്ഞതായി 2019 ഫെബ്രുവരി 20ന് വന്ന ദ ക്വിന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags
Show More

Related Articles

Back to top button
Close