KERALANEWS

നിങ്ങളോട് പറഞ്ഞിട്ടില്ലേ എടിഎമ്മിന്റെ പിന്‍ സൂക്ഷിക്കണമെന്ന്?മോഷണം പോയെന്ന പരാതി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കാണാനില്ലെന്നായി;പലതവണ മോഷ്ടാക്കള്‍ പണം പിന്‍വലിച്ചിട്ടും കാര്‍ഡ് ബ്ലോക്ക് ചെയ്തില്ല;ആറു തവണയായി നഷ്ടമായത് 22,000 രൂപ;പരാതിയില്ല പണം കിട്ടിയാല്‍ മതി..

മല്ലപ്പള്ളി : ഓരോ ദിവസവും വ്യത്യസ്തമായ നിരവധി കേസുകളാണ് പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പലതിലും വേണ്ടത്ര തുമ്പ് ലഭിക്കാതെ വരുമ്പോള്‍ നഷ്ടമായി എന്ന കാരണത്താല്‍ വരുന്ന പരാതികളില്‍ കേസെടുക്കുന്ന പതിവില്ല.അതുകൊണ്ടുത്തന്നെ റിപ്പോര്‍ട്ട് ചെയ്യാതെ യാതൊരു അന്വേഷണവുമില്ലാതെ ഉപേക്ഷിക്കപ്പെട്ട കേസുകള്‍ നിരവധിയാണ്.അങ്ങനെയൊന്നായിരുന്നു ജൂണ്‍ 5ന് കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

തന്റെ പഴ്‌സ് അടങ്ങിയ ബാഗ് എവിടെയോ നഷ്ടമായി എന്നു പറഞ്ഞാണ് ചെങ്ങരൂര്‍ ചിറയില്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന നഴ്‌സ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.ബാഗിനുള്ളില്‍ പഴ്‌സും ആധാര്‍കാര്‍ഡ്, എടിഎം കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളുമുണ്ടായിരുന്നു.എന്നാല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാതെ മാറ്റി വെയ്ക്കുകയായിരുന്നു. അങ്ങനെയിരിക്കേയാണ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ നഴ്‌സിന്റെ ഫോണിലേക്ക് ബാങ്കില്‍ നിന്ന് സന്ദേശം വരാന്‍ തുടങ്ങി. അക്കൗണ്ടിലുള്ള പണം ആരോ പിന്‍വലിക്കുന്നു. ആറു തവണയായി 22,000 രൂപ നഷ്ടമായി. നഴ്‌സ് വീണ്ടും പൊലീസിനെ സമീപിച്ചു. അപ്പോഴാണ് അറിയുന്നത് നഴ്‌സിന്റെ ബാഗ് അവര്‍ ജോലി ചെയ്യുന്ന ക്ലിനിക്കില്‍ കയറി ആരോ മോഷ്ടിച്ചതാണ്. അതിനുള്ളിലുണ്ടായിരുന്ന എടിഎം കാര്‍ഡിന്റെ കവറില്‍ പിന്‍നമ്പരും എഴുതി വച്ചിരുന്നു.മോഷ്ടാക്കള്‍ക്ക് പിന്നീട് ചാകരയായിരുന്നു.

പലതവണയായി പണം പിന്‍വലിച്ചിട്ടും കാര്‍ഡ് ഉടമ വിവരം ബാങ്കില്‍ അറിയിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യായിരുന്നത് കാരണം ആറു തവണ പണം നഷ്ടമായത്. മോഷണത്തിന്റെ യഥാര്‍ഥ ചിത്രം കിട്ടിയ പൊലീസ് പരാതിക്കാരി മിനി വര്‍ഗീസിനോട് കാര്യങ്ങള്‍ മനസിലാക്കിയ ശേഷം പണം പോയ എടിഎമ്മുകളില്‍ സിസിടിവി കാമറകള്‍ പരിശോധിച്ചു.പ്രതിയായ ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട പുതുപ്പറമ്പില്‍ രാഹുലി(20)നെയാണ് കീഴ്വായ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സിടി സഞ്ജയിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയും സഹോദരനുമായ രതീഷ് (23) മറ്റൊരു മോഷണക്കേസില്‍ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്ത് പൊന്‍കുന്നം സബ്ജയിലില്‍ റിമാന്‍ഡിലാണ്.കഴിഞ്ഞ അഞ്ചിന് ഇരുവരും ചേര്‍ന്നാണ് ക്ലിനിക്കിലെത്തി ബാഗും പഴ്‌സും മോഷ്ടിച്ചത്. ബാഗിലുണ്ടായിരുന്ന 3000 രൂപ ഇരുവരും ചേര്‍ന്ന് കൈക്കലാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവരുടെ വീടിന് നിരീക്ഷണവും കാവലും ഏര്‍പ്പെടുത്തി.

കോവിഡ് കാലഘട്ടമായതിനാല്‍ അറസ്റ്റ് ചെയ്യുന്നതിന്റെ നൂലാമാലകള്‍ ഏറെയായിരുന്നു. ഈ നിര്‍ദേശങ്ങളില്‍ ഇളവ് വന്നതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.കൂട്ടുപ്രതിയായ സഹോദരന്‍ രതീഷ് ചങ്ങനാശേരിയില്‍ വാഹനം മോഷ്ടിച്ചതിന് ഇതിനിടെ അറസ്റ്റിലായി. പൊന്‍കുന്നം ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തു. ഇരുവരും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.

തനിക്ക് നഷ്ടമായ പണം തിരികെ കിട്ടിയാല്‍ മതിയെന്നായിരുന്നു പരാതിക്കാരിയുടെ നിലപാട്. പണം തിരികെ കിട്ടിയാല്‍ കേസ് വേണ്ടെന്ന് വയ്ക്കാമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, പണം തിരിച്ചു കിട്ടാന്‍ വഴിയില്ലെന്നും കേസെടുക്കാതെ പറ്റില്ലെന്നും പൊലീസ് ബോധവല്‍ക്കരിച്ചാണ് ഇവരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close