
ഒരാള്‍ക്കെതിരെ നടത്തുന്ന ശാരീരികമായ ആക്രമണങ്ങളുടെ മുറിവുകള്‍ അവരുടെ ദേഹത്ത് കാണാന്‍ കഴിയും എന്നാല്‍ സൈബര്‍ ബുള്ളിയിങിന്റെ മുറിവുകള്‍ പുറത്ത് കാണാന്‍ കഴിയില്ല. നിങ്ങള്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് നിങ്ങള്‍ സ്വയം ചോദിക്കണമെന്നും പാര്‍വതി തിരുവോത്ത്. ഒരു വ്യക്തിയെ ഭീതിയില്‍ അല്ലെങ്കില്‍ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ സ്വഭാവം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതില്‍ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നതെന്നും സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യം ആണ്. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മള് കൂടുതല്‍ ബോധവാന്മാര് ആകേണ്ടതാണെന്നും പാര്‍വതി പറഞ്ഞു.
Women in Cinema Collective ❤️🤍 #RefuseTheAbuse #ItsInYourHands #AntiCyberAbuseCampaign
Posted by Parvathy Thiruvothu on Tuesday, 27 October 2020
സൈബര്‍ ലോകത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ സംഘടനയായ ഡബ്ല്യു.സി.സി നടത്തുന്ന ‘സൈബര്‍ ഇടം ഞങ്ങളുടെയും’ എന്ന കാമ്പയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു പാര്‍വതി. ഡബ്ല്യു.സി.സിയുടെ ഒഫിഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് റെഫ്യൂസ് ദ അബ്യൂസ് മുദ്രാവാക്യവുമായി സംഘടനാ അംഗം കൂടിയായ പാര്‍വതി രംഗത്തെത്തിയത്. സിനിമാ മേഖലിയിലെ ഒട്ടനവധിയാളുകളാണ് ഈ കാമ്പയിന്റെ ഭാഗമായത്. ‘സൈബര്‍ ഇടം ഞങ്ങളുടെയും’ എന്ന പ്രഖ്യാപനത്തോടെയാണ് പാര്‍വതി സംസാരിച്ച് തുടങ്ങുന്നത്.