NEWSSocial MediaWORLD

“നിങ്ങൾക്ക് അറിയാത്ത സംസ്കാരത്തിന്റെ കാര്യത്തിൽ കൈകടത്താൻ നിൽക്കണ്ട”: പങ്കാളിയുടെ പാക് സംസ്കാരത്തെ പരിഹസിച്ച ട്രോളുകൾക്ക് ഉറച്ച താക്കീത് നൽകി ബ്രിട്ടീഷ് യുവതി

പാകിസ്ഥാൻ ശൈലിയിൽ വസ്ത്രം ധരിച്ചതിന് തന്റെ നേരെ അധിക്ഷേപപരമായ സൈബർ ആക്രമണങ്ങളും ട്രോളുകളും പടച്ച് വിടുന്നവർക്ക് ശക്‌തമായ ഭാഷയിൽ തന്നെ താക്കീത് നൽകി ബ്രിട്ടീഷ് യുവതി. ലാൻകാഷെയറിൽ നിന്നുള്ള ആംബർ ലെയ്ൻ എന്ന ഇരുപത്തിനാലുകാരിയാണ് പാക് സംസ്കാരം അനുകരിക്കാൻ ശ്രമിച്ചെന്ന പേരിൽ ട്രോളുകൾക് ഇരയായത്. പാക് വംശജനായ ഭർത്താവിന്റെ കുടുംബം നൽകിയ വസ്ത്രങ്ങളാണ് യുവതി ധരിച്ചിരുന്നത്.

എന്നാൽ തന്റേത് ഒരു കൈകടത്തൽ ശ്രമമാണ് മറിച്ച് സംസ്കാരത്തെ അഭിനന്ദിക്കുകയും അംഗീകരിക്കുകയുമായിരുന്നു എന്നാണ് യുവതി വ്യക്തമാകുന്നത്. ഒരു മറുപടി ടിക് ടോക് വിഡിയോയിലൂടെയാണ് ആംബർ തന്റെ നിലപാട് വ്യക്‌തമാക്കുന്നത്. ഒരു കറുത്ത ഹുഡി- ലെഗ്ഗിൻസ് വേഷത്തിൽ നിന്ന് സൽവാർ കമ്മീസിലേക്ക് മാറുന്ന ദൃശ്യത്തോടെ ‘നിങ്ങളുടേതല്ലാത്ത ഒരു സംസ്കാരത്തെ കുറിച്ചുള്ള അനാവശ്യ അഭിപ്രായപ്രകടനങ്ങൾ നിർത്താനാണ്’ ആംബർ ആവശ്യപ്പെടുന്നത്. വീഡിയോ വളരെപ്പെട്ടെന്ന് വൈറലായി.

തനിക്ക് വന്ന കമ്മന്റുകളിൽ അധികവും ഇംഗീഷുകാരിൽ നിന്ന് തന്നെയാണെന്ന് ആംബർ പറയുന്നു. ഏറെ പേര് പിന്തുണയുമായി രംഗത്തെത്തിയെന്നും ആംബർ അഭിപ്രായപ്പെടുന്നു. എന്നാൽ അനാവശ്യമായ കാര്യങ്ങളിൽ അഭിപ്രായപ്രകടനം നടത്തുന്നതിനെതിരെയാണ് ആംബർ പ്രതിഷേധിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close