Breaking NewsINDIANEWS

നിധി കണ്ടെത്താൻ ബലി കൊടുത്തത് അയൽവീട്ടിലെ അഞ്ചു വയസുകാരിയെ; യുവതിയേയും മകളേയും അറസ്റ്റ് ചെയ്ത് പൊലീസ്

കാൺപൂര്‍: ഭൂമിക്കടിയിലെ നിധി കണ്ടെത്താൻ ബലി നൽകിയത് അഞ്ചു വയസുകാരിയെ. ഉത്തര്‍പ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ് അന്ധവിശ്വാസത്തിന്റെ പേരിൽ കൊടുംക്രൂരത. അയൽവാസിയായ യുവതിയും മകളും ചേർന്നാണ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കാണാതായതോടെ അമ്മ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നരബലിയെ കുറിച്ച് സൂചന ലഭിച്ചത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ഒരു മൊഴിയാണ് പ്രതികളെ കുരുക്കിയത്. അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ യുവതിയുടെ ഇളയ മകനാണ് നിര്‍ണായക വിവരം പൊലീസിന് നല്‍കിയത്. തന്‍റെ അമ്മയും സഹോദരിയും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം സമീപത്തെ പുഴയില്‍ തള്ളിയെന്നുമെന്നുമായിരുന്നു മകന്‍റെ മൊഴി.

മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പുഴയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ പൊലീസ് അയല്‍ക്കാരിയേയും മകളെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതോടെയാണ് കുഴിച്ച് മൂടപ്പെട്ട നിധി കണ്ടെത്താനായി പെണ്‍കുട്ടിയെ ബലി നല്‍കിയതാണെന്നവിവരം പുറത്തായത്. ഒരു മന്ത്രവാദിയുടെ വാക്കനുസരിച്ചാണ് കൊലപാതകം നടത്തിയതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഒരു കുട്ടിയെ ബലി നല്‍കിയാല്‍ തങ്ങള്‍ക്ക് നിധി കണ്ടെത്താനാകുമെന്നാണ് മന്ത്രവാദി ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

തുടര്‍ന്ന് ഇരുവരും അയല്‍വീട്ടിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ മാരകമായ മുറിവേറ്റനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും മദ്രവാദിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close