KERALANEWS

നിനിത കണിച്ചേരിയെ നിയമിച്ചതിൽ വിസി ഗവണര്‍ക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്ത്

കാലടി സര്‍വ്വകലാശാലയിൽ അസി. പ്രൊഫസര്‍ ആയി നിനിത കണിച്ചേരിയെ നിയമിച്ചതിൽ കാലടി വൈസ് ചാൻസിലർ ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്ത്. 60 ശതമാനം കട്ട് ഓഫ് മാർക്കിന്‍റ അടിസ്ഥാനത്തിലാണ് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയതെന്ന് റിപ്പോർട്ടില്‍ പറയുന്നു.

2018 ലെ യുജിസി മാർഗനിർദേശങ്ങള്‍ പാലിച്ചാണ് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയതും അഭിമുഖം നടത്തിയതും. നിയമനത്തിനെതിരെ ഉണ്ടായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും കാലടി വിസിയുടെ റിപ്പോർട്ടിലുണ്ട്. അതിനിടെ സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടർക്ക് പരാതി നല്‍കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close