KERALANEWSTrending

നിയന്ത്രണം വിട്ട ബൈക്ക് വഴിയരികിലെ കേബിളില്‍ കുരുങ്ങി മറിഞ്ഞ് യുവാവ് മരിച്ചു

തൃശൂര്‍: നിയന്ത്രണംവിട്ട ബൈക്ക് റോഡരികില്‍ താഴ്ന്നുകിടന്ന കേബിളില്‍ കുരുങ്ങി മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം. സുള്ള്യയില്‍ വിനോദയാത്ര കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. കോട്ടയം അമലഗിരി മണ്ണുശേരിയില്‍ ജോണിയുടെ മകന്‍ എം.ആര്‍. അഭിജിത്താണ് (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടയം വിഷ്ണുവിലാസം രാജേഷിന്റെ മകന്‍ വൈഷ്ണവിനു (22) നിസ്സാര പരുക്കേറ്റു.
ഇന്നലെ പുലര്‍ച്ചെ ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കടവല്ലൂര്‍ വട്ടമാവിനു സമീപത്തായിരുന്നു അപകടം.നിയന്ത്രണം വിട്ടു റോഡില്‍ നിന്നു തെന്നിമാറിയ ബൈക്ക് സമീപത്തെ പോസ്റ്റില്‍ താഴ്ന്നുകിടന്ന ഫൈബര്‍ കേബിളില്‍ കുരുങ്ങി മറിയുകയായിരുന്നു.ബൈക്കില്‍ ചുറ്റിയ കേബിള്‍ യുവാവിന്റെ കഴുത്തിലും കുരുങ്ങിയിരുന്നു. വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നു സംശയിക്കുന്നു.അഭിജിത്തിനെ നാട്ടുകാര്‍ ചേര്‍ന്നു സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close