Covid UpdatesINDIANEWS

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിട്ടും കോവിഡ് വ്യാപനത്തില്‍ കുറവ് വരാതെ മഹാരാഷ്ട്ര; കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് വൈകീട്ട് എട്ടുമണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യും

മുംബൈ: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിട്ടും കോവിഡ് വ്യാപനത്തില്‍ കുറവ് വരാതെ മഹാരാഷ്ട്ര. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് സംസ്ഥാനത്തെ വൈകീട്ട് എട്ടുമണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യും. ജനങ്ങളോട് സംസാരിക്കുന്ന മുഖ്യമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രാധമിക റിപ്പോര്‍ട്ടുകള്‍. കോവിഡിനെതിരെ പോരാട്ടം തുടരുന്ന മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിന് സമാനമായ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ കൊണ്ടും കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് കടുത്ത നടപടി എന്ന നിലയില്‍ ലോക്ക്ഡൗണിനെ കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ മാത്രം 62,097 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍, ഡെയറികള്‍, പഴക്കടകള്‍ എന്നിവ രാവിലെ 7 നും 11 നും ഇടയില്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ. ബേക്കറികള്‍, മിഠായി കടകള്‍, ഇറച്ചി കടകള്‍, മത്സ്യ കടകള്‍ അടക്കം എല്ലാത്തരം ഭക്ഷണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും നിയന്ത്രണമുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ അനുമതി പ്രകാരം രാവിലെ 7 മുതല്‍ രാത്രി 8 വരെ ഹോം ഡെലിവറികള്‍ അനുവദിക്കുന്നുണ്ട്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close