KERALANEWSTop News

നിയമനം നടത്തുമെന്ന് ഉറപ്പ് ലഭിച്ചു, ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു

ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു. മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല സമീപനമുണ്ടായെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. എല്‍ജിഎസ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുമെന്ന് ഉറപ്പ് ലഭിച്ചു. ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെ ഉത്തരവിറക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.

അതേസമയം സിപിഒ ഉദ്യോഗാര്‍ഥികള്‍ സമരം തുടരും. രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നാണ് അവരുടെ ആവശ്യം.മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നിയമമന്ത്രി എകെ ബാലനും ഉദ്യോഗാര്‍ഥികളും തമ്മില്‍ ഞായറാഴ്ച രാവിലെ ചര്‍ച്ച നടന്നത്. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ വിശദമായ ചര്‍ച്ചയാണ് നടന്നത്. സമരം അവസാനിപ്പിക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close