KERALANEWS

നിയമന വിവാദത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയോട് വിശദീകരണം തേടി ഹൈക്കോടതി, നടപടി സിന്‍ഡിക്കേറ്റ് അംഗം ഡോ. റഷീദിന്റെ പരാതിയെത്തുടര്‍ന്ന്


കോഴിക്കോട്:നിയമന വിവാദത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയോട് വിശദീകരണം തേടി ഹൈക്കോടതി . അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുള്ള നിയമനത്തിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സംവരണ ചട്ടങ്ങളും അട്ടിമറിച്ച് സര്‍വകലാശാലയില്‍ നിയമനങ്ങള്‍ നടത്തുന്നുവെന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോ. റഷീദ് പരാതി നല്‍കിയിരുന്നു.അടുത്ത മാസം നാലിന് നിലപാട് അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

കാലിക്കറ്റിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ അധ്യാപക നിയമനത്തിനെതിരെ നിരവധി പരാതികളുണ്ടായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 30ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ 16 പഠന വകുപ്പുകളില്‍ 43 ഉദ്യോഗാര്‍തഥികളുടെ നിയമനം അംഗീകരിച്ചത്. എജുക്കേഷന്‍, ഇക്കണോമിക്‌സ് അടക്കം വിവിധ വകുപ്പുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ നിയമനത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിന്‍ഡിക്കേറ്റ് അംഗം ഗവര്‍ണറെ സമീപിച്ചത്.

നിയമന വിജ്ഞാപനം ഇറങ്ങുന്നതിന് മുന്നേ തന്നെ ഭിന്നശേഷി, ജാതി അടക്കമുള്ള സംവരണ സീറ്റുകള്‍ ഏതെന്ന് നിര്‍ണയിക്കണമെന്ന യുജിസി ചട്ടം കാലിക്കറ്റില്‍ പാലിച്ചിട്ടില്ലെന്നാണ് പ്രധാന ആരോപണം. അധ്യാപക നിയമനം സുതാര്യമാവണമെന്നാണ് യുജിസി നിര്‍ദ്ദേശമെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. നിയമനം നടന്നിട്ടു പോലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിലെ ദുരൂഹതയും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.വിവിധ വകുപ്പുകളിലെ ഒഴിവനുസരിച്ച് തയ്യാറാക്കിയ പട്ടിക ചട്ടമനുസരിച്ച് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് നല്‍കാവുന്നതാണ്.

എന്നാല്‍ ഇത് ആവശ്യപ്പെട്ടിട്ടും വൈസ് ചാന്‍സലര്‍ നല്‍കാന്‍ തയ്യാറാകാതിരുന്നത് മുന്‍ കൂട്ടി തീരുമാനിച്ച ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ വേണ്ടിയാണെന്നും ആരോപണമുണ്ട്. സര്‍വ്വകലാശാലയില്‍ സംവരണ വിഭാഗത്തിനായി നീക്കി വച്ച 29 തസ്തികകള്‍ ഇനിയും നികത്താനുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close