KERALANEWS

നിയമന വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി എന്‍കെ പ്രേമചന്ദ്രന്‍ എംപി

ന്യൂഡല്‍ഹി:കേരളത്തില്‍ നടക്കുന്ന നിയമന വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി എന്‍കെ പ്രേമചന്ദ്രന്‍ എംപി. ശൂന്യ വേളയിലാണ് എംപി ഈ ആവശ്യവുമായി രംഗത്തെത്തിയത്. നിയമനങ്ങള്‍ നടക്കാത്തതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണ്.പിഎസ്സിയും സംസ്ഥാന സര്‍ക്കാരും നിയമനങ്ങള്‍ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തുന്ന സമരത്തെ സിപിഐയും ന്യായീകരിച്ചു. തൊഴിലിനായുള്ള ഏത് സമരവും ന്യായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം. വിഷയങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

തൊഴിലിന് വേണ്ടിയുള്ള എല്ലാവരുടെയും സമരം ന്യായമാണ്. ജീവിക്കുന്നതിന് വേണ്ടി ഒരു തൊഴില്‍ വേണമെന്ന് പറയുന്നത് ന്യായമല്ലെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close