NEWSWORLD

നിയമലംഘനങ്ങളുടെ പേരില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള 252 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യയില്‍നിന്നു നാടുകടത്തി

റിയാദ്‌ : നിയമലംഘനങ്ങളുടെ പേരില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള 252 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യയില്‍നിന്നു നാടുകടത്തി. സൗദി താമസാനുമതി രേഖ (ഇഖാമ) പുതുക്കാത്തതിനും മറ്റും പിടിയിലായവരെയാണ്‌ ഇന്നലെ രാവിലെ സൗദി എയര്‍െലെന്‍സ്‌ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചത്‌.

188 പേര്‍ റിയാദ്‌ നാടുകടത്തല്‍ കേന്ദ്രത്തില്‍ (തര്‍ഹീലില്‍)നിന്നും 64 പേര്‍ ദമാം നാടുകടത്തല്‍ കേന്ദ്രത്തില്‍നിന്നുമുള്ളവരാണ്‌. ഉത്തര്‍പ്രദേശ്‌ (96), പശ്‌ചിമ ബംഗാള്‍ (53), ബിഹാര്‍( 21), തമിഴ്‌നാട്‌( 21), തെലങ്കാന ആന്ധ്ര( 16 പേര്‍ വീതം ), രാജസ്‌ഥാന്‍ (11 ), കേരളം (ആറ്‌ ) എന്നിങ്ങനെയാണ്‌ സംസ്‌ഥാനങ്ങള്‍ തിരിച്ചുള്ള കണക്ക്‌.ഇതോടെ കോവിഡ്‌ കാലത്ത്‌ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ നാട്ടിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം 5,000 കടന്നു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിയമലംഘകരെ പിടികൂടുന്നതിന്‌ ശക്‌തമായ പരിശോധനയാണു നടക്കുന്നത്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close