KERALATrending

നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടി : മുൻ ഡി ജി പി ജേക്കബ് പുന്നൂസ്

കൊല്ലം ജില്ലയിൽ വാഹനപരിശോധനക്കിടെ വൃദ്ധന്റെ കരണകുറ്റിക്ക് അടിച്ച സംഭവം പോലീസ് സേനക്ക് ആകെ നാണക്കേടാണെന്നും, നിയമ സംവിധാനത്തിന്റെ കരണകുട്ടിക്കേറ്റ അടിയാണിതെന്നും മുൻ ഡി ജി പി ജേക്കബ് പുന്നൂസ്. ഫേസ്ബുക്കിലാണദ്ദേഹം ഇങ്ങനെ കുറിച്ചത്. പോസ്റ്റിന്റെ പൂർണ രൂപം

നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥൻ അടിച്ചത്. ഈ കൗമുദി വാർത്ത വായിച്ചശേഷം മനോരമ ചാനലിലെ വീഡിയോയും കണ്ടു. വാഹന പരിശോധനക്കിടയിൽ ഇത്തരം വ്യാജ ശൗര്യവും പരാക്രമവും അനാവശ്യവും ക്രൂരവും ആണ്. പൊലീസിന് ചീത്തപ്പേരുണ്ടാക്കാനേ അതുകൊണ്ടു സാധിക്കൂ. നിരായുധനും ദരിദ്രനുമായ ഒരു വൃദ്ധനോട് ഇങ്ങനെ പെരുമാറുന്നത് അഹങ്കാരം മൂത്ത് നിയമപാലകൻ മനസ്സുകൊണ്ട് നിയമലംഘകൻ ആകുമ്പോഴാണ്. ജനങ്ങൾക്കു പോലീസിലുള്ള വിശ്വാസമാണ് ഇത്തരം പ്രവർത്തികൾ കൊണ്ടു നഷ്ടമാകുന്നത്. ഇതുപോലുള്ള പ്രവണതകൾ മുളയിലേ നുള്ളണം. വൃദ്ധരുടെ കരണത്തടിച്ചല്ല പ്രൊബേഷനിലുള്ളവർ ജോലി പഠിക്കേണ്ടത്. ഇപ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിൽ ദുഖിക്കുന്നു..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close