INDIANEWS

നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ആളുകളെ മോചിപ്പിക്കണമെന്ന് പറയുന്നതല്ല മനുഷ്യത്വം;സിദ്ദിഖ് കാപ്പന് പിന്തുണ നൽകിയതിനെതിരെ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ മൈത്രി

ന്യുഡൽഹി : രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ദിഖ് കാപ്പന് പിന്തുണ നൽകിയതിനെതിരെ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ മൈത്രിയിൽ എതിർപ്പുകൾ രൂക്ഷമാകുന്നു . അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന സംഘടന ചില പ്രത്യേക രാഷ്ട്രീയം വച്ചു പുലർത്തുന്നു എന്നാരോപിച്ചാണ് മൈത്രിയുടെ വൈസ് പ്രസിഡന്റ് എഎസ് കൃഷ്‌ണേന്ദു സംഘടനയിൽ നിന്നും രാജിവെച്ചത്. വിദ്യാർത്ഥി കൂട്ടായ്മ മത ന്യൂനപക്ഷ വർഗീയ സംഘടനകളായ ക്യാമ്പസ് ഫ്രണ്ട്, എംഎസ്എഫ്, സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓർഗനൈസേഷൻ എന്നിവരുടെ രാഷ്ട്രീയ്ത്തിന് വിട്ടുകൊടുക്കുന്നു എന്ന് രാജിക്കത്തിൽ കൃഷ്‌ണേന്ദു വ്യക്തമാക്കുന്നു.

സിദ്ദിഖ് കാപ്പനെ മനുഷ്യത്വത്തിന്റെ പേരിൽ വിട്ടയക്കണമെന്നാണ് സംഘടനയിലെ ഒരു കൂട്ടർ വാദിക്കുന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഇത്തരക്കാരെ മോചിപ്പിക്കണമെന്ന് പറയുന്നതല്ല മനുഷ്യത്വം. മുഖ്യമന്ത്രിയുടെ കത്തിൽ പോലും സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന പരാമർശം ഉണ്ടായിട്ടില്ല. മുൻപ് ഇത്തരം ഗുരുതര സ്വഭാവത്തിലുള്ള നിയമ നടപടിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടിയും ഈ സംഘടന അവരുടെ മോചനത്തിനായി പ്രസ്താവനകൾ ഇറക്കിയിരുന്നു. ഇവരെല്ലാം രാജ്യവിരുദ്ധ UAPA പോലുള്ള വകുപ്പുകൾ ചുമത്തപ്പെട്ടവരുമാണെന്നും കൃഷ്‌ണേന്ദു ആരോപിക്കുന്നു.

https://www.facebook.com/photo.php?fbid=2805194656460605&set=a.1904904889822924&type=3

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close