KERALA

നിയമസഭയിലെ കയ്യാങ്കളി കേസ് , പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി കോടതി

തിരുവനന്തപുരം: ബജറ്റ് അവതരണ സമയത്ത് ഉണ്ടായ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. 2015 ല്‍ നിയമസഭയില്‍ നടന്ന കൈയാങ്കളി നാട്ടുകാര്‍ ടെലിവിഷനിലൂടെ കണ്ടിട്ടുള്ളതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്ത പ്രതികള്‍ക്കെതിരേ യാതൊരു നിയമനടപടി കൈക്കൊണ്ടില്ലെങ്ങില്‍ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരും, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, പി. രാമകൃഷ്ണന്‍ , സി.കെ.സദാശിവന്‍,വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരും കേസിലെ പ്രതികളാണ്. പൊതുമുതല്‍ നശീകരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close