Breaking NewsKERALANEWS

നിയമസഭയിലെ കൈയാങ്കളി: നാല് മുന്‍ എം.എല്‍.എ.മാര്‍ക്ക് ഉപാധിയോടെ ജാമ്യം

തിരുവനന്തപുരം:യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളി കേസില്‍ പ്രതികളായ എം.എല്‍.എ.മാര്‍ക്ക് നഷ്ടപരിഹാരത്തുക കെട്ടിവെക്കണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചു.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍. ജയകൃഷ്ണന്റേതാണ് ഉത്തരവ്.ബുധനാഴ്ച ജാമ്യമെടുത്ത മുന്‍ എം.എല്‍.എ.മാരായ കെ. അജിത്, കുഞ്ഞ്മുഹമ്മദ്, സി.കെ. സദാശിവന്‍, വി. ശിവന്‍കുട്ടി എന്നിവരാണ് 35,000 രൂപവീതം കോടതിയില്‍ കെട്ടിവെച്ചത്.

മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍ എന്നിവര്‍ ജാമ്യത്തിന് കോടതിയില്‍ ഹാജരായില്ല.ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ 2.20 ലക്ഷം രൂപയുടെ പൊതുമുതലാണ് പ്രതികള്‍ നശിപ്പിച്ചത്. പൊതുമുതല്‍ നശീകരണ നിയമപ്രകാരമായ കേസായതു കൊണ്ടുതന്നെ സര്‍ക്കാരിനുണ്ടായ നഷ്ടപരിഹാരം പ്രതികള്‍ അടയ്ക്കാതെ കോടതി ജാമ്യം അനുവദിക്കാറില്ല. പൊതുമുതല്‍ നശിപ്പിച്ച് ഖജനാവിന് നഷ്ടമുണ്ടാക്കിയ കേസായിട്ടുകൂടി അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.

2015 മാര്‍ച്ച് 12-നാണ് മുന്‍ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാനെത്തിയപ്പോള്‍ അത് അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം നിയമസഭയില്‍ അതിക്രമം കാണിച്ചത്. സഭാ സെക്രട്ടറിയുടെ പരാതിയിലാണ് പ്രതികള്‍ക്കെതിരേ പോലീസ് കേസെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close