KERALA

നിയമസഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓര്‍ഡിനന്‍സ് വഴി പിണറായി വിജയന്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് : എം.എല്‍.എ വി.ടി ബല്‍റാം

സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പൊലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. പൊലീസ് ആക്റ്റിലെ 118 (A) എന്ന ഭേദഗതി കരിനിയമം നിയമസഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓര്‍ഡിനന്‍സ് വഴി പിണറായി വിജയന്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് എന്ന് വി.ടി ബല്‍റാം അഭിപ്രായപ്പെട്ടു.”പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാല്‍ അത് മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വര്‍ഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?” എന്ന് വി.ടി ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉനിന്റെ ചിത്രവും ബല്‍റാം പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

”Anyone who produces content, publishes or propagates it through any means of communication with an intention to threaten, insult or harm the reputation of an individual will be punished with an imprisonment of five years or a fine of Rs 10,000 or with both.’
പോലീസ് ആക്റ്റിലെ 118 (A) എന്ന ഭേദഗതി കരിനിയമം നിയമസഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓര്‍ഡിനന്‍സ് വഴി അടിച്ചേല്‍പ്പിച്ചതിലൂടെ പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാല്‍ അത് മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വര്‍ഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close