KERALANEWSTop News

നിയമസഭയില്‍ പ്രതിപക്ഷവും ഭരണ പക്ഷവും നേര്‍ക്കു നേര്‍ , പിന്‍വാതില്‍ നിയമനങ്ങള്‍ നിയമസഭയിലുണ്ടെന്ന ആരോപണങ്ങള്‍ ശക്തം

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷവും ഭരണ പക്ഷവും നേര്‍ക്കുനേരെ ഏറ്റുമുട്ടി. ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയായിരുന്നു പ്രതിപക്ഷം പ്രതികരിച്ചുതുടങ്ങിയത്. അതിനെത്തുടര്‍ന്ന് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. എതിര്‍പ്പുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയിരുന്നു. ബാര്‍കോഴക്കേസില്‍ അന്വേഷണത്തില്‍ നിന്നൊഴിവാക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിച്ചന്നും അതിനായി ഗവര്‍ണറെ കണ്ടെന്നുമുള്ള ആരോപണങ്ങളും നിയമസഭയില്‍ ഉയര്‍ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close