KERALANEWS

നിയമസഭയില്‍ ലൈഫ് കേസിലെ ഹൈക്കോടതി വിധി ആയുധമാക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്നും തുടരും.അതേസമയം നിയമസഭയില്‍ ഇന്നും ലൈഫ് കേസിലെ ഹൈക്കോടതി വിധി ആയുധമാക്കാന്‍ സാധ്യതയുണ്ട്. വിഷയം അടിയന്തരപ്രമേയം ആയി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എന്നാല്‍, കേസിലെ കുറ്റക്കാര്‍ ഉദ്യോഗസ്ഥരാണെന്ന കോടതി നിലപാട് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം.ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ ആയുധമാക്കുക.

അഴിമതി മൂടി വെക്കാന്‍ ഉള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്ന് കോടതി വിധിക്ക് ശേഷം പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, കരാറില്‍ രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിക്കാത്ത കോടതി നിലപാട് ചൂണ്ടിക്കാട്ടിയാകും സര്‍ക്കാരിന്റെ പ്രതിരോധം. അടുത്ത വെളളിയാഴ്ച ബജറ്റ് അവതകരണം.കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കൈത്താങ്ങാണ് വ്യവസായ മേഖല ഇത്തവണ സംസ്ഥാന ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം, ചില്ലറ വ്യാപാര നയത്തില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. പ്രകൃതിവാതക വിതരണത്തില്‍ നിലവില്‍ സംസ്ഥാനം ഈടാക്കുന്ന വാറ്റ് കുറയ്ക്കണമെന്നും കൊച്ചിന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close