KERALANEWSTrending

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മന്ത്രിമാര്‍ മത്സരിക്കില്ലെന്ന് സൂചന, പുതുമുഖങ്ങള്‍ക്ക് സാധ്യത


തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സിപിഐ മന്ത്രിമാര്‍ ആരും മല്‍സരിച്ചേക്കില്ല എന്ന സൂചനകള്‍ പുറത്ത് വരുന്നു. രണ്ടുതവണ വിജയിച്ചവര്‍ മത്സരിക്കേണ്ടെന്ന പൊതുനയം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, വിഎസ് സുനില്‍കുമാര്‍, കെ രാജു, പി തിലോത്തമന്‍ എന്നിവര്‍ക്ക് സീറ്റ് ലഭിക്കില്ല.കൂടാതെ എംഎല്‍എമാരായ സി ദിവാകരന്‍, ഇ എസ് ബിജിമോള്‍, മുല്ലക്കര രത്നാകരന്‍, ജി എസ് ജയലാല്‍, ഇ കെ വിജയന്‍, ഗീതാ ഗോപി, ചിറ്റയം ഗോപകുമാര്‍, വി ശശി എന്നിവരും ഒഴിവാക്കപ്പെട്ടേക്കും. കഴിഞ്ഞ തവണ രണ്ടു ടേം നിബന്ധനയില്‍ സി ദിവാകരന്‍, വി എസ് സുനില്‍ കുമാര്‍, മുല്ലക്കര രത്നാകരന്‍, ബിജിമോള്‍ എന്നിവര്‍ക്ക് ഇളവ് നല്‍കിയിരുന്നു.ജയസാധ്യതയും സീനിയോറിറ്റിയും പരിഗണിച്ച് ഈ നിബന്ധനയില്‍ ഇളവ് അനുവദിക്കാറുണ്ട്. മറ്റുമന്ത്രിമാര്‍ എംഎല്‍എയായി മൂന്ന് ടേം കഴിഞ്ഞവരായതിനാല്‍ രണ്ട് ടേം മാത്രമിരുന്ന ഇ ചന്ദ്രശേഖരന് ഒരവസരംകൂടി ലഭിച്ചേക്കാം. മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ മല്‍സരരംഗത്തു നിന്നും മാറിയാല്‍ പുതുമുഖങ്ങള്‍ക്ക് ഏറെ അവസരങ്ങള്‍ ലഭിക്കും.യുവജനനേതാക്കള്‍ക്കായിരിക്കും മുന്തിയ പരിഗണന നല്‍കുക. എഐഎസ്എഫ്., എഐവൈഎഫ് നേതാക്കളായിരുന്ന ശുഭേഷ് സുധാകര്‍, ജിസ്മോന്‍, മഹേഷ് കക്കത്ത് തുടങ്ങിയവര്‍ക്ക് സാധ്യതയുണ്ട്. പി പ്രസാദ്, ചിഞ്ചുറാണി, പി വസന്തം തുടങ്ങിയവരുടെ പേരുകളും പരിഗണിക്കപ്പെടുന്നു. ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. ജില്ലാ കൗണ്‍സിലുകളില്‍നിന്ന് പട്ടിക വാങ്ങിയാകും സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close