KERALANEWS

നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ;പൊതുജനാഭിപ്രായത്തിന് ഊന്നല്‍നല്‍കുമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടനപത്രിക തയ്യാറാക്കാനൊരുങ്ങുന്ന പത്രിക തയ്യാറാക്കുന്നതില്‍ പൊതുജനാഭിപ്രായത്തിന് വളരെ ഊന്നല്‍നല്‍കുമെന്നും ശശി തരൂര്‍.സംസ്ഥാനത്തുടനീളം പര്യടനം നടത്തി വിവിധ മേഖലയിലെ ആളുകളുമായി കൂടിക്കാഴ്ച നടത്തുമെന്നും വികസനത്തിലാകും ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരഞ്ഞെടുപ്പിനു മുന്നോടിയായി എ.ഐ.സി. രൂപീകരിച്ച പത്തംഗ സമിതിയില്‍ അംഗമാണ് തരൂര്‍. കൃത്യമായ അവലോകനത്തിലൂടെ കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്നതരത്തിലാവും കോണ്‍ഗ്രസ് പ്രകടപത്രിക. നിലവില്‍ ഇടത് മുന്നോട്ടുവെക്കുന്ന വികസന ചിന്തകള്‍ 19-ാംനൂറ്റാണ്ടിന്റേതാണെന്നും തരൂര്‍വിമര്‍ശനമുന്നയിച്ചു.എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊള്ളുന്നതിനായി ജനങ്ങളുമായി സംസാരിച്ച് പ്രകടന പത്രിക തയ്യാറാക്കാന്‍ തരൂര്‍ സംസ്ഥാന പര്യടനം നടത്തും.

തിരഞ്ഞെടുപ്പിനു മുന്നോടിയായി യു.ഡി.എഫ്. സമ്മേളനവും ഏറെ ശ്രദ്ധേയമായി. എല്‍.ഡി.എഫ്. വോട്ടുനേടുന്നത് കിറ്റ് വിതരണം നടത്തിയല്ല, മറിച്ച് താഴേതട്ടില്‍വരെ ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനത്തിലൂടെയാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്ഥാവനയും ഗൗരവമുള്ളതാണ്. പാര്‍ട്ടിക്കുള്ളിലെ പോര് പരസ്യമായതോടെ ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ്. അതിനാല്‍തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മാനദണ്ഡമെും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close