INDIANEWSTrending

നിയമസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യവാരം;പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മാര്‍ച്ച് ആദ്യവാരം അസമിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് മോദി അറിയിച്ചത്. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മോദി പറഞ്ഞു.2016ലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് നാലിനാണ് പ്രഖ്യാപിച്ചത്. അതുപോലെ ഇത്തവണയും മാര്‍ച്ച് ആദ്യവാരം തീയതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കേരള, പുതിച്ചേരി, ബംഗാള്‍, അസം, തമിഴ്‌നാട് എന്നിങ്ങനെ അഞ്ചിടങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. പ്രഖ്യാപനം വരുംവരെ ബംഗാളിലും കേരളത്തിലും അസമിലും പ്രധാനമന്ത്രി എത്തും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close