Breaking NewsKERALANEWS

നിയമസഭാ തെരഞ്ഞടുപ്പില്‍ ഇടതുതരംഗം

കൊച്ചി:നിയമസഭാ തെരഞ്ഞടുപ്പില്‍ ഇടതുതരംഗം. 90 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. മന്ത്രിമാരായ എംഎം മണി, കെ കൃഷ്ണന്‍കുട്ടി, പിണറായി വിജയന്‍, കെകെ ശൈലജ ടീച്ചര്‍, എകെ ശശീന്ദ്രന്‍ എന്നിവര്‍ വിജയമുറപ്പിച്ചു. മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, എസി മൊയ്തീന്‍എന്നിവര്‍ മുന്നിലാണ്.എംഎം മണി ഉടുമ്പന്‍ചോലയില്‍ ഇരുപതിനായിരത്തിലധികം വോട്ടിന് മുന്നിലാണ്. ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടി 10,424 വോട്ടിന് ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ 8,000ത്തിലധികം വോട്ടിനാണ് ലീഡ് ചെയ്യുന്നത്. കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ ലീഡ് 4000 കടന്നു. 13,000ലധികമാണ് കെകെ ശൈലജയുടെ ലീഡ്‌

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close