KERALANEWS

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്തുമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍സിപി മാത്രമല്ല യുഡിഎഫില്‍ കൂടുതല്‍ പാര്‍ട്ടികള്‍ എത്തുമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിന് ലീഗ് ഒരുങ്ങുകയാണെന്നും കൂടുതല്‍ സീറ്റ് ചോദിക്കുന്നത് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷവും ബിജെപിയും ഭിന്നിപ്പിച്ചു ഭരിക്കാന്‍ ശ്രമിക്കുമ്പോള്‍ യുഡിഎഫില്‍ കാര്യങ്ങള്‍ നല്ല രീതിയിലാണ് പോകുന്നത്.ഒരിക്കലും ഭിന്നിപ്പിനെ പ്രോത്സാഹിപ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തിരുവനന്തപുരത്തുവന്നു നടത്തുന്ന ചര്‍ച്ച ആരോഗ്യകരമായ നിലയിലാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം മുസ്ലീം ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടെതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (മാണി) വിഭാഗത്തിന്റെ നിയമസഭാ സീറ്റുകള്‍ വീതംവെക്കുമ്പോള്‍ മുസ്ലിംലീഗിനും നല്‍കണം. എല്‍ജെഡി, കേരളാ കോണ്‍ഗ്രസ് സീറ്റുകള്‍ പങ്കിടുമ്പോള്‍ സീറ്റുകള്‍ വേണമെന്നാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് തെറ്റല്ലെന്നും മുരളീധരന്‍ പറഞ്ഞു.നാല്തവണയില്‍ കൂടുതല്‍ ജയിച്ചവര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും മുരളി പറഞ്ഞു. സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കണം. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും മുരളി മാധ്യമങ്ങളോട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close