INDIANEWS

നിയമസഭാ തെരഞ്ഞെടുപ്പില്‍ എടപ്പാടി പളനിസ്വാമി എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി


ചെന്നൈ: തമിഴ്‌നാട്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും. പാര്‍ട്ടിയില്‍ പളനിസ്വാമി-പന്നീര്‍സെല്‍വം പക്ഷങ്ങള്‍ തമ്മില്‍ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനം. അതേസമയം, ഇന്ന് രാവിലെ എ.ഐ.ഡി.എം.കെ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷം ഉപമുഖ്യമന്ത്രി കൂടിയായ പന്നീര്‍സെല്‍വം തന്നെയാണ് പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിലേക്ക് മുന്‍ മുഖ്യമന്ത്രി കൂടിയായ പന്നീര്‍സെല്‍വവും നോട്ടമിട്ടിരുന്നു.എന്നാല്‍, പാര്‍ട്ടിയില്‍ വിഭാഗീയത കനത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയാവാനുള്ള മത്സരത്തില്‍ നിന്ന് പന്നീര്‍സെല്‍വം പിന്മാറുകയായിരുന്നു. പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനാണ് സഖ്യകക്ഷിയായ ബി.ജെ.പിയുടെയും താല്‍പര്യം. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും എടപ്പാടിക്കൊപ്പമാണ്.2021ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി 11 അംഗ സ്റ്റിയറിങ് കമ്മിറ്റിയെ പളനിസ്വാമി പ്രഖ്യാപിച്ചു. ഇതില്‍ ആറ് പേര്‍ പന്നീര്‍സെല്‍വം പക്ഷത്തുനിന്നാണ്. പന്നീര്‍സെല്‍വത്തെ പിണക്കാതെ നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close