KERALANEWSTop News

നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.കെ ശശീന്ദ്രന് സീറ്റ് നല്‍കരുത്; എന്‍സിപി നേതൃയോഗത്തില്‍ എതിര്‍പ്പുമായി ഒരു വിഭാഗം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.കെ ശശീന്ദ്രന് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്‍സിപി നേതൃയോഗത്തില്‍ ചര്‍ച്ച. സീറ്റ് നല്‍കരുതെന്ന് ഒരു വിഭാഗം യോഗത്തില്‍ ആവശ്യം ഉന്നയിച്ചു. പകരം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം. അതേസമയം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എ.കെ ശശീന്ദ്രനും ഇന്ന് പ്രതികരിച്ചിരുന്നു. താന്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും സന്തോഷമാണുള്ളതെന്നുമായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രധാന പരിഗണന വിജയസാധ്യതയ്ക്കാണ്. പാര്‍ട്ടിക്ക് കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടാകണമെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close