KERALANEWSTrending

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുമെന്നും പറഞ്ഞു. മത്സരിക്കണമെന്ന് പല സ്ഥലത്ത് നിന്നും ആവശ്യം ഉയരുന്നുണ്ടെന്നും അന്തിമ തീരുമാനം പിന്നീടെന്നും പറഞ്ഞു.

കഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകൾ വേണ്ടെന്നും തിരുവനന്തപുരം ജില്ലയിൽ ബിഡിജെഎസ് മത്സരിക്കുമെന്നും പറഞ്ഞു. എൻഡിഎക്ക് സംഘടനാപരമായ കെട്ടുറപ്പുണ്ട്. മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണ്. ബിഡിജെഎസിനും എന്‍ഡിഎയ്ക്കും എസ്എന്‍ഡിപി യുടെ മാത്രമല്ല എല്ലാ സമുദായ സംഘടനകളുടെയും പിന്തുണയുണ്ടെന്നും പറഞ്ഞു. എന്‍ഡിഎ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close