Election 2021KERALANEWSTop News

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാര്യ ഡോ. ജമീലയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ തുറന്നടിച്ച് മന്ത്രി എ.കെ. ബാലന്‍

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാര്യ ഡോ. ജമീലയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ തുറന്നടിച്ച് മന്ത്രി എ.കെ. ബാലന്‍. ജമീല സ്ഥാനാര്‍ഥിയാവണമെന്ന് ഒരു ഘട്ടത്തിലും ആലോചിച്ചില്ലെന്നും പാര്‍ട്ടിയോ താനോ അവരോട് അക്കാര്യം സംസാരിച്ചിട്ടില്ലെന്നും ബാലന്‍ പ്രതികരിച്ചു. ഭാര്യമാരുടെ ഐഡന്റിറ്റി ഭര്‍ത്താക്കന്‍മാരുടെ പേരിലല്ലന്നും. ജമീല സഖാവ് പി.കെ. കുഞ്ഞച്ചന്റെ മകളാണന്നും മന്ത്രി പറഞ്ഞു. ഒരു ഘട്ടത്തിലും സ്ഥാനാര്‍ഥിത്വം കിട്ടാത്ത വിഷമമില്ലെന്നും ഒരു കേന്ദ്രത്തില്‍ നിന്ന് പ്രത്യേകം സൃഷ്ടിക്കപ്പെട്ട പ്രചരണമായിരുന്നു അതെന്നും ബാലന്‍ ആരോപിച്ചു. ദലിത് വിഭാഗത്തില്‍ പെട്ടവര്‍ കുറേ അനുഭവിച്ചതാണ്. വാഴയുടെ കന്ന് മുളച്ചുവരുമ്പോള്‍ അത് ചവിട്ടിക്കളയും. ആ പ്രേതങ്ങള്‍ ഇന്നും സമൂഹത്തിലുണ്ട്. അതിന്റെ മുന്നില്‍ മുട്ടുമടക്കില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close