INDIANEWS

നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ് ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചു.തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായാണ് ചര്‍ച്ച നടക്കുക
തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസിയില്‍ നടത്തേണ്ട അഴിച്ചു പണി സംബന്ധിച്ചാണ് ദില്ലി ചര്‍ച്ചകളില്‍ ആദ്യം തീരുമാനമുണ്ടാക്കുക. .തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഡിസിസികളില്‍ പുനസംഘടന നടത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരുന്നു. ഇതിനുള്ള സാധ്യത പട്ടിക നല്‍കാന്‍ സംസ്ഥാന നേതാക്കളോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരേയും പുനസംഘടനയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ കെപിസിസി സ്വീകരിച്ചിട്ടില്ല. പുനഃസംഘടനയ്ക്കുള്ള സാധ്യത പട്ടിക നല്‍കാത്തതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി ഉണ്ട്. നേതാക്കളുമടെ ദില്ലി ചര്‍ച്ചയില്‍ അഴിച്ചു പണി സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും.തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ വലിയ അഴിച്ചു പണി വേണ്ടെന്ന നിലപാടിലാണ് കേരള നേതാക്കള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close