KERALANEWSTop News

നിയമസഭാ തെരഞ്ഞെടുപ്പ് ബാലുശേരി മണ്ഡലത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. രണ്ടു പേരുടെ പേരാണ് ബാലുശേരിയില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി നിര്‍ദേശിച്ചത്. ഇതില്‍ ധര്‍മജനാണ് മുന്‍ഗണനയെന്നാണ് പ്രാധമിക വിവരങ്ങള്‍. അതേസമയം, തന്നെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച കാര്യം ആരും ഇതുവരെ അറിയിച്ചിട്ടില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും ധര്‍മജന്‍ പറഞ്ഞു. നിലവില്‍ സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. പുരുഷന്‍ കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് കഴിഞ്ഞദിവസം പുരുഷന്‍ കടലുണ്ടി പ്രതികരിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മൂന്നാം തവണയും മത്സരിക്കാന്‍ തയ്യാറാണെന്നും സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളുമാണ് ബാലുശ്ശേരിയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ സന്നദ്ധതയുള്ള പുതിയ ചെറുപ്പക്കാര്‍ വരണം. ധര്‍മജനല്ല, മോഹന്‍ലാല്‍ വന്നാലും പ്രശ്‌നമൊന്നുമില്ല. നിഷ്‌കളങ്കരായ മനുഷ്യരാണ് അവിടെയുള്ളത്. ഇടതുപക്ഷത്തിന് ആഴത്തില്‍ വേരുള്ള മണ്ണാണ് ബാലുശേരി. എല്‍ഡിഎഫ് തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close