INSIGHTNEWSTop News

നിയമസഭ ഇലക്ഷന്‍; കച്ചമുറുക്കി തരൂരും കോണ്‍ഗ്രസും

അനു അന്ന ജേക്കബ്ബ്

കേരളം കാത്തിരുന്ന നിയമസഭ ഇലക്ഷന്‍ അടുത്തു. അടുത്ത ഭരണം ആര്‍ക്ക്? കേരളത്തെ എത് പാര്‍ട്ടി മുന്നോട്ട് നയിക്കും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അപ്പുറം കേരളം ഉറ്റുനോക്കുന്നത് ആര് അടുത്ത മുഖ്യമന്ത്രി ആകും എന്നതാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് മുന്നെറ്റം നല്‍കുന്ന പോസ്റ്റുകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും പുതിയ തന്ത്രങ്ങള്‍ നിറഞ്ഞു തുടങ്ങി ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള ജനപ്രിയ നേതാക്കള്‍ സംസ്ഥാനത്ത് മത്സരിപ്പിക്കുന്നതും മുഖ്യമന്ത്രി ആക്കുന്നതും വരെയുള്ള ചിന്തകളിലെയ്ക്ക് കോണ്‍ഗ്രസും എത്തികഴിഞ്ഞു.

കഴിഞ്ഞ നിയമസഭ ഇലക്ഷനില്‍ നഷ്ടമായ മേല്‍ക്കൈ പിടിക്കാനാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ആലോചന. അത് ഏറെ കുറെ പ്രാവര്‍ത്തികമാക്കാനും കോണ്‍ഗ്രസിനു കഴിഞ്ഞിട്ടുണ്ട്. അതിനു ഏറ്റവും നല്ല ഉദാഹരണനായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഇടയ്ക്കിടെയുള്ള കേരള സന്ദര്‍ശനം. ജനപ്രീതി നേടിയെടുക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കം കേരളം സന്ദര്‍ശിച്ചെങ്കിലും രാഹുലിനൊളം ജനങ്ങളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലന്നു പറയുന്നതാകും ഉത്തമം. ഇത്തരത്തില്‍ തന്നെ ഏറെ ജനശ്രദ്ധ നേടിയ രാജ്യസഭ അംഗമായ ശശി തരൂറാണ് കോണ്‍ഗ്രസിന്റെ അടുത്ത പ്രതീക്ഷ. നിലവില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എംപിയായ ശശിതരൂര്‍ അപ്രതീക്ഷിതമായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്നത് അടുത്തതിടെയാണ്.

തിരുവനന്തപുരം ജില്ലയിലെ നേമത്തോ വട്ടിയൂര്‍കാവിലോ മത്സരിപ്പിച്ച് ഈ മണ്ഡലത്തിലെ നഷ്ടമായ സീറ്റ് തിരികെ പിടിക്കാനാണ് കോണ്‍ഗ്രസ് ആലോചിച്ചിരിക്കുന്നത്. വട്ടിയൂര്‍കാവ് ഇപ്പോള്‍ സിപിഎമ്മിന്റെ കയ്യിലും നേമം ബിജെപിയുടെ കയ്യിലുമാണ് . നേമത്ത് ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റി. പുതുപ്പള്ളി വിട്ടുളള മത്സരത്തിന് എ ഗ്രൂപ്പ് കലാപക്കൊടി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. എന്നാല്‍ സംസ്ഥാനത്തെ നേതാക്കളെക്കാള്‍ ജനപ്രിതിയുള്ള ശശി തരൂര്‍ നേമത്ത് മത്സരിക്കുന്നത് ഗുണകരമാകുമെന്ന് പാര്‍ട്ടി മനസ്സിലാക്കിയിരുന്നങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെക്കും തരൂരിനെ പ്രതീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ എറ്റവും നല്ല മുഖ്യമന്ത്രി ആരാരിക്കുമെന്ന സര്‍വേകളില്‍ ഏറ്റവും മുന്നിലെത്തിയത് ഉമ്മന്‍ചാണ്ടിയാണ് തൊട്ടുപിന്നാലെ ശശി തരൂരും പ്രതിപക്ഷ നേതാവ് രമേശ് മൂന്നാമതുംമായി മാറുകയായിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരുന്ന രമേശ് ചെന്നിത്തലയുടെ മുകളില്‍ ശശി തരൂറിന് ജനപ്രീതി കിട്ടിയത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഗുണമൊന്നുകൊണ്ടുമാത്രമായിരുന്നു.
ഗ്രൂപ്പ് പോര് ശക്തമായ കേരളത്തിലെ കോണ്‍ഗ്രസില്‍ തരൂരിന്റെ പേര് സര്‍വേയില്‍ മുന്നിലെത്തിയത് ഏറെ സന്തോഷിപ്പിക്കുന്നത് എ ഗ്രൂപ്പിനെയാണ്. മുഖ്യമന്ത്രി പദത്തിലേക്ക് രമേശിനെ ഒഴിവാക്കാന്‍ തരൂരിന്റെ ജനപ്രീതിയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തെണ്ടത്. ശശി തരൂരിനെ സംസ്ഥാന തലത്തിലേക്ക് കൊണ്ടുവരുന്നത് പരോക്ഷമായി രാഹുല്‍ഗാന്ധിക്കും ഗുണകരമാകും. പൂര്‍ണ്ണഅദ്ധ്യക്ഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച സീനിയര്‍ ദേശീയ നേതാക്കളില്‍ ഒരാളാണ് തരൂര്‍. അതേസമയം തരൂരിനെ കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുമെന്ന സന്ദേശം കൂടി ലഭിക്കുമോ എന്നതില്‍ എഐ ഗ്രൂപ്പുകള്‍ക്ക് ആശങ്കയുണ്ട്. ഒപ്പം സംസ്ഥാനത്ത് മത്സരിക്കണമെന്ന് ആഗ്രഹിക്കുന്ന അരഡസനോളം എംപിമാരെയും എങ്ങനെ മെരുക്കുമെന്നും ഹൈക്കമാന്‍ഡിന് ചിന്തിക്കണം…..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close