
തിരുവനന്തപുരം:നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രിമാരടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. മന്ത്രിമാരായ ഇ.പി ജയരാജന്, കെ.ടി ജലീല്‍, ഇടത് നേതാക്കളായ വി.ശിവന്‍കുട്ടി, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന് എന്നിവരാണ് ഹാജരാവുക.
തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കുറ്റപത്രം ഇന്ന് പ്രതികളെ വായിച്ച് കേള്‍പ്പിക്കും. കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.