Election 2021KERALANEWSTop News

നിയമസഭ തെരഞ്ഞെടുപ്പിനു പിന്നാലെ തിരുവനന്തപുരം വിളവൂര്‍ക്കലില്‍ സിപിഎം ബിജെപിയും തമ്മില്‍ സംഘര്‍ഷം: ഗര്‍ഭിണിയായ യുവതിയെ ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചന്ന് ബിജെപി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനു പിന്നാലെ തിരുവനന്തപുരം വിളവൂര്‍ക്കലില്‍ സിപിഎം – ബിജെപിയും തമ്മില്‍ സംഘര്‍ഷം. ഗര്‍ഭിണിയായ യുവതിയെ ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ വിട്ടില്‍ കയറി ആക്രമിച്ചതായാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ ബിജെപി അംഗം ശാലിനിയുടെ മകള്‍ ദേവുവിനാണ് ഇന്നലെ രാത്രി മര്‍ദനമേറ്റത്.

യുവതിയെ തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപിയുടെ ആംബുലന്‍സും തകര്‍ത്തു. തൊട്ടടുത്തുളള സിപിഎം അനുഭാവിയായ വിശാലാക്ഷിയുടെ വീടും ആക്രമിക്കപ്പെട്ടു. ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്ന് വീട്ടുടമസ്ഥയുടെ മൊഴിയുണ്ട്. വോട്ടെടുപ്പ് ദിവസം വൈകിട്ടുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് അക്രമങ്ങള്‍ നടക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close