KERALANEWSTrending

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് യാകോബസഭയ നേതൃത്വവുമായി ചര്‍ച്ച നടത്തും

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് യാകോബസഭയ നേതൃത്വവുമായി ചര്‍ച്ച നടത്തും. സഭാ ആസ്ഥാനമായ എറണകുളം പുത്തന്‍ കുരിശില്‍ എത്തി ബസേലിയോസ് തോമസ് പ്രഥമന്‍ ബാവവുമായി കൂടിക്കാഴ്ച നടത്തു. വൈകിട്ട് നാലിനാകും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കുടിച്ചേരുക. ഇടതുമുന്നണിക്ക് അനുകൂലമായി യാക്കോബായ സഭ പരസ്യ നിലപാട് സ്വീകരിച്ചിരിക്കെയാണ് ഇന്നത്തെ സന്ദര്‍ശനം.പള്ളിത്തര്‍ക്കത്തില്‍ ഓര്‍ഡിനസ് കൊണ്ടുവരുന്ന കാര്യം യാകോബസഭാ നേതൃത്വം ഉന്നയിക്കും. ഇതിനിടെ മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയും പുത്തന്‍ കുരിശിലെ സഭാ ആസ്ഥാനത്ത് ഇന്ന് എത്തുന്നുണ്ട്. യാക്കോബായ ഓര്‍ത്തോഡോക്‌സ് പള്ളിത്തര്‍ക്കം പരിഹിക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം ശ്രീധരന്‍പ്പിള്ള എത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close