KERALANEWS

നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ ആദ്യമേ പ്രഖ്യാപിക്കാന്‍ തീരുമാനിച്ച് ബിജെപി. ജനുവരി 11ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് ബിജെപി ആലോചന. തൃശ്ശൂരില്‍ 11ന് നടക്കുന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. 15 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യം തീരുമാനിക്കുക.

എ പ്ലസ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. എ പ്ലസ് മണ്ഡലങ്ങളായി ബിജെപി തെരഞ്ഞെടുത്തിട്ടുള്ള തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്ഥാനാര്‍ത്ഥികളെയാവും ആദ്യം പ്രഖ്യാപിക്കുക. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞാല്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കും.

സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ കോന്നിയിലും ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ കാസര്‍ഗോഡും, ശോഭാ സുരേന്ദ്രനെ കാട്ടാക്കട നിയോജക മണ്ഡത്തിലേക്കും പരിഗണിച്ചാണ് പ്രാഥമിക പരിഗണന കരടുപട്ടിക തയാറാക്കുന്നത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ടിപി സെന്‍കുമാര്‍, ജേക്കബ്ബ് തോമസ്,മുന്‍ ഐഎസ്ആര്‍ഓ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close