KERALANEWS

നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്റെ യോഗത്തിലാണ് തുഷാര്‍ രാജിസന്നദ്ധത അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അവഗണനയില്‍ പ്രതിഷേധിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളി രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അവഗണനയ്ക്ക് പുറമേ ഏകപക്ഷീമായി സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തതും അണികളില്‍ അതൃപ്തിക്ക് ഇടയാക്കി എന്നാണ് ബിഡിജെഎസ് വിലയിരുത്തല്‍.പാര്‍ട്ടി മത്സരിച്ച പല മണ്ഡലങ്ങളിലും ബിജെപി വോട്ടു മറിച്ചു എന്ന ആരോപണവും ബിഡിജെഎസ് ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യങ്ങളിലുള്ള പ്രതിഷേധം ബിജെപി കേന്ദ്ര നേതൃത്വത്തെ ബിഡിജെഎസ് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രചാരണസമയത്ത് ബിജെപി ദേശീയ നേതാക്കള്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വരാതിരുന്നതും ഇരുപാര്‍ട്ടികളും തമ്മിലുള്ള മുറുമുറുപ്പ് വര്‍ധിപ്പിച്ചതായാണ് വിവരം.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിന് വന്‍ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായത്. 2016നെ അപേക്ഷിച്ച് മിക്ക മണ്ഡലങ്ങളിലും 5,000 മുതല്‍ 10,000 ത്തിലേറെ വരെ വോട്ടുകളുടെ കുറവാണ് ഉണ്ടായത്. ബിജെപിയില്‍നിന്ന് ഏറ്റെടുത്ത് മത്സരിച്ച പല മണ്ഡലങ്ങളിലും വന്‍ ഇടിവുണ്ടായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close