Breaking NewsKERALANEWS

നിയമസഭ തെരഞ്ഞെടുപ്പ് മെയ് ആദ്യവാരം , ഫലപ്രഖ്യാപനം മെയ് 31 നകം

തിരുവനന്തപുരം:കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മേയ് ആദ്യത്തില്‍ ഉണ്ടാവുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രണ്ട് ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. കോവിഡ് രോഗികള്‍ പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. അന്തിമ വോട്ടര്‍ പട്ടിക ജനുവരി ആദ്യം പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 ന് ശേഷം അപേക്ഷ നല്‍കുന്നവര്‍ക്ക് വേണ്ടി സപ്ലിമെന്ററി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മീണ പറഞ്ഞു.മേയ് 31 നകം ഫലം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണത്തേക്കാള്‍ 15000ത്തോളം പോളിംങ് സ്റ്റേഷനുകള്‍ അധികമുണ്ടാകും. ഒറ്റഘട്ടമായി നടത്തിയാല്‍ ഉദ്യോഗസ്ഥ വിന്യാസം ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റേണ്ടതിലെന്നും മീണ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ ഉത്തരവ് പ്രകാരം പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ബഹ്‌റയെ മാറ്റേണ്ടതില്ല. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ഒരേ തസ്തികയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഐജി വരെയുള്ള ഉദ്യോഗസ്ഥരെ മാറ്റിയാല്‍ മതി. അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മീണ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close