KERALANEWS

നിയമസഭ പ്രക്ഷുബ്ധമാക്കാന്‍ പ്രതിപക്ഷം, പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ തിരിച്ചടി അല്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം:ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നാരംഭിക്കാനിരിക്കെ സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ഇന്ന് പ്രഷുബ്ദമാവും. പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷം തീരുമാനം. കഴിഞ്ഞദിവസം ഗവര്‍ണറുടെ നയപ്രഖ്യാപന സമയത്തും പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തിയിരുന്നു. സ്പീക്കര്‍ സ്ഥാനത്തുനിന്നും പി.ശ്രീരാമകൃഷ്ണനെ മാറ്റണമെന്നാവശ്യപ്പെട്ട് എം ഉമ്മര്‍ എംഎല്‍എ നല്‍കിയ നോട്ടിസ് 21 ന് പരിഗണിക്കും.

ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തതിനു പിന്നാലെ സഭ സമ്മേളനം കഴിഞ്ഞ് സ്പീക്കറെയും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് കസ്റ്റംസ്. ഇതെല്ലാം ചൂണ്ടികാണിച്ചാണ് സ്പീക്കര്‍ക്കെതിരെയുള്ള പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം

അതേ സമയം പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ തിരിച്ചടി അല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.സ്പീക്കറെ നീക്കണമെന്ന പ്രമേയം ഒരു തിരിച്ചടിയായി കരുതുന്നില്ല. പ്രമേയത്തിന് എത്രത്തോളം യുക്തി ഉണ്ടെന്ന് കൊണ്ടുവരുന്ന ആളുകള്‍ തീരുമാനിക്കണം. സ്പീക്കറെ നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുളള അവകാശം പ്രതിപക്ഷത്തിനുണ്ട്. നിലപാട് സ്വീകരിക്കുന്നതിന് മുമ്പ് പ്രതിപക്ഷത്തിന് വ്യക്തത തേടാമായിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തത് ജനാധിപത്യത്തോടുളള ബഹുമാനക്കുറവാണെന്നും സ്പീക്കര്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close