KERALANEWSTrending

നിയമ സഭ തെരഞ്ഞെടുപ്പ് മുസ്ലീം ലീഗിന് മൂന്ന് സീറ്റുകള്‍ അധികം നല്‍കാന്‍ ധാരണയായി യുഡിഎഫ്

കോഴിക്കോട്: നിയമ സഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്ന് സീറ്റുകള്‍ അധികം നല്‍കാന്‍ യുഡിഎഫില്‍ ധാരണ. ഇതോടെ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് 27 സീറ്റില്‍ മത്സരിക്കാം. രണ്ട് സീറ്റുകള്‍ വച്ചുമാറാനും ധാരണയായി. കഴിഞ്ഞ തവണ മുസ്ലീം ലീഗ് 24 സീറ്റുകളിലാണ് മത്സരിച്ചത്. കൂത്തുപറമ്പ്, ബേപ്പൂര്‍, ചേലക്കര എന്നീ മണ്ഡലങ്ങളാണ് മുസ്ലീം ലീഗിന് നല്‍കുക. അതേസമയം പൂനലൂരും ചടയമംഗലവും, ബാലുശ്ശേരിയും കുന്ദമംഗലവും വച്ചുമാറാനും തീരുമാനമായി. നേരത്തെ ലീഗില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്ത മണ്ഡലങ്ങളാണ് ബേപ്പൂരും കൂത്തുപറമ്പും. തിരുവമ്പാടി സീറ്റ് വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ലീഗ് നേതൃത്വം അംഗീകരിച്ചില്ല. മുന്നണിക്കകത്ത് തര്‍ക്കം വേണ്ടെന്ന് സാഹചര്യത്തില്‍ അവസാനം കോണ്‍ഗ്രസ് ലീഗിന് സീറ്റ് വിട്ടുനല്‍കുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close